ശ്രീനഗര്‍:
ജമാത്തെ ഇസ്ലാമി ജമ്മു കാശ്മീർ ഘടകം വിഭാഗത്തിനു പ്രവർത്തിക്കാൻ ഇന്ത്യാ സർക്കാർ വിലക്ക് ഏർപ്പെടുത്തി. യു.എ.പി.എ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്കാണു നിരോധനം. അഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാവുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണു സംഘടനയെ നിരോധിക്കുന്നതെന്നു മന്ത്രാലയം അറിയിച്ചു. തര്‍ക്കം നേരിടുന്ന സമയത്തു കാശ്മീരിലെ സായുധ വിപ്ലവത്തെ പിന്തുണക്കുന്ന സമീപനം ആണ് ജമാഅത്തെ ഇസ്ലാമി ജമ്മു കാശ്മീർ ഘടകം കൈക്കൊള്ളുന്നത് എന്ന് കേന്ദ്ര മന്ത്രാലയം വിശദമാക്കി.