Sun. Jan 19th, 2025
ന്യൂഡൽഹി:

ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റക്സിലെ രണ്ടാം പാദ മത്സരത്തിൽ കേരളത്തിന്റെ അഭിമാനം പി. യു ചിത്ര 1500 മീറ്റർ വിഭാഗത്തിൽ സ്വർണ്ണം നേടി. 4 മിനിറ്റ് 20.76 സെക്കൻഡിലാണ്, ചിത്ര സുവർണ്ണ നേട്ടത്തിലേക്ക് ഓടിയെത്തിയത്. 4:20.89 സെക്കൻഡിൽ ഓടിയെത്തിയ, ബംഗാളിൽ നിന്നുള്ള ലിലി ദാസിനാണു വെള്ളി ലഭിച്ചത്. ഡൽഹിയുടെ, ഉഷ സതിക്കാണ് വെങ്കലം.

ട്രിപ്പിൾ ജംപിൽ, മലയാളി താരം ഷീന വെള്ളി നേടി.(12.45 മീറ്റർ). ഹരിയാനയുടെ, രേണുവിനാണ് ഈ ഇനത്തിൽ സ്വർണ്ണം (12.76മീറ്റർ.) 400 മീറ്ററിൽ, എം.ആർ പൂവമ്മ 54.12 സെക്കൻഡിൽ സ്വർണ്ണം നേടി. 54.76 സെക്കൻഡിൽ ഓടിയെത്തിയ മലയാളി താരം വിസ്മയക്കാണ് വെള്ളി.

പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​റി​ൽ, മ​ല​യാ​ളി​താ​രം കു​ഞ്ഞു​മു​ഹ​മ്മ​ദ്​ വെ​ങ്ക​ലം നേ​ടി. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേത്രി, ദ്യുതി ചന്ദ് 200 മീറ്ററിൽ 23.30 സെക്കൻഡിൽ സ്വർണ്ണം നേടി.

400 മീറ്റർ ഹർഡിൽസിൽ, ധരുൺ‍ അയ്യസ്വാമി, 49.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗ്രാൻപ്രിയിൽ തുടർച്ചയായി രണ്ടാം സ്വർണ്ണം നേടി. സന്തോഷ് കുമാർ 50.77 സെക്കൻഡിൽ വെള്ളി നേടിയപ്പോൾ 50.83 സെക്കൻഡിലെത്തിയാണ് രാമചന്ദ്രൻ വെങ്കലം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *