തിരുവനന്തപുരം:
സംസ്ഥാന ചലച്ചിത്ര പുരസ്കാര കമ്മറ്റി ചെയർമാൻ കുമാർ സഹാനി പുരസ്കാര നിർണ്ണയത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ കാരണം അവാർഡ് തീരുമാനത്തിൽ ഒപ്പിടാതെ മടങ്ങിയെന്നും, ജൂറി അംഗങ്ങളുമായുള്ള അഭിപ്രായ വ്യതാസങ്ങൾ പരിഹരിക്കുന്നതിനു മുൻപ് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ സിനിമ മന്ത്രി എ.കെ ബാലനെ തെറ്റിദ്ധരിപ്പിച്ച് അവാർഡ് പ്രഖ്യാപിക്കുകയായിരുന്നുവെന്നും, ചലച്ചിത്രകാരൻ ശശികുമാർ വാസുദേവൻ സാംസ്കാരിക വകുപ്പ് മന്ത്രിക്കുള്ള തുറന്ന കത്ത് എന്ന നിലയിൽ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ആരോപിച്ചു.
പ്രശസ്ത സംവിധായകൻ കുമാർ സഹാനിയെക്കൊണ്ട് ഒപ്പ് ഇടീക്കാൻ വന്ന അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ സഹാനിയോട് ഭീഷണി സ്വരത്തിൽ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചെന്നു മനസിലാക്കുന്നതായും, ശശികുമാർ തന്റെ കുറിപ്പിൽ പറയുന്നു. ജൂറി ചെയർമാന്റെ ഒപ്പില്ലാതെ എങ്ങനെ പുരസ്കാര നിർണ്ണയം സാധുവാകും എന്ന ചോദ്യമാണ് ശശികുമാർ വാസുദേവന്റെ ഈ ആരോപണം ഉയർത്തുന്നത്.
ശശികുമാർ വാസുദേവന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:
സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അറിവിലേക്ക്.
വി. ശശികുമാർ
ചലച്ചിത്ര അവാർഡ് കമ്മറ്റി ചെയർമാൻ കുമാർ സഹാനി അവാർഡ് തീരുമാനത്തിൽ ഒപ്പിടാതെ മടങ്ങി..
അവാർഡ് നിർണ്ണയത്തിൽ ജൂറി അംഗങ്ങളുമായുള്ള അഭിപ്രായ വ്യതാസങ്ങൾ പരിഹരിക്കുന്നതിന് മുൻപ് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു അവാർഡ് പ്രഖ്യാപിക്കുക ആയിരുന്നു..
ഏറ്റവും നല്ല ചിത്രത്തിന് നൽകിയ അവാർഡ് മായുള്ള ചർച്ചയിലാണ് അഭിപ്രായ വ്യത്യാസം ഉണ്ടായത്..
നല്ല സിനിമ എന്നത് വെറും സാങ്കേതിക മിഴിവ് മാത്രം നോക്കി അല്ല നൽകേണ്ടതെന്നും രചന മൊത്തത്തിൽ എങ്ങനെ ആണ് ആസ്വാദകര മാകുന്നതെന്നാണ് നോക്കേണ്ടതെന്നു സ്ക്രീനിങ് തുടങ്ങുന്നതിനു മുൻപ് തന്നെ എല്ലാ അംഗങ്ങളോടും സൂചിപ്പിച്ചിരുന്നു. (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിനടത്തിയ കെ ആർ മോഹനൻ മെമ്മോറിയൽ അവാർഡ് നിർണായക കമ്മറ്റി ചെയർമാനായിരുന്ന കുമാർ സഹാനി നേരത്തെ തന്നെ കുറെ ചിത്രങ്ങൾ കണ്ടിരുന്നു.)
സ്റ്റേറ്റ്അ അവാർഡ് നിർണയത്തിൽ അ ഭിപ്രായ വ്യതാസം ഉണ്ടായപ്പോൾ തന്നെ കുമാർ സഹാനി താമസ സ്ഥലത്തേക്ക് പോയിരുന്നു.. ഏറ്റവും നല്ല സിനിമ ഒഴിച്ചുള്ള ബാക്കി എല്ലാതീരുമാങ്ങൾക്കും ഒപ്പിടാൻ തയ്യാറായിരുന്നു എന്നാണറിയുന്നത്. കുമാർ സഹാനി ചെയർ മാനായ സാഹചര്യം അവാർഡ കമ്മറ്റിയുടെ ചെയർമാനാകാൻ ആരെയും കിട്ടാതിരുന്നപ്പോഴാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മീറ്റിങിന് വന്ന കുമാർ സഹായിയെ ഇതിലേക്ക് കൊണ്ടുവരാൻ മുൻകൈയെടുത്തത് അക്കാദമിയിലെ ഒരു എക്സിക്യു്റ്റിവ് അംഗമാണ്.
അവാർഡ് തീരുമാനം എടുക്കാൻ ബുദ്ധി മുട്ടിയപ്പോൾ ഈ എക്സികുട്ടീവ് അംഗത്തെ അക്കാദമിയിലെ ബന്ധപെട്ട ഉദ്യഗസ്ഥർ അറിയിച്ചു, ആ അംഗം കുമാറിനോട് ആവശ്യപ്പെട്ടെങ്കിലുംഏറ്റവും നല്ല സിനിമ സംബന്ധമായ തീരുമാനത്തിൽ ഉറച്ചു നിന്ന്. അതും കുമാറിനെ ചൊടിപ്പിച്ചു എന്നാണ് മനസിലാകുന്നത്. മറ്റു തീരുമാനത്തിൽ ഒപ്പിടാനും പത്ര സമ്മേളനത്തിന് പോകാനും കുമാർ സഹാനി തയ്യാറായി ഹോട്ടൽ മുറിയിൽ കാത്തിരുന്നെങ്കിലും ആരും തന്നെ എത്തിയില്ല. മാത്രമല്ല പത്രസമ്മേളനത്തിൽ പറഞ്ഞത് കുമാർ സഹായി യ്ക്ക് സുഖ മില്ലന്നാണ്..
അവാർഡ് പ്രഖ്യാപനത്തിനു ശേഷം പത്ര സമ്മേളനത്തിൽ വായിച്ച റിപ്പോർട്ട് മലയാളത്തിൽ എഴുതി ഒപ്പിടാൻ കുമാറിന് നൽകുക ആയിരുന്നു .തനിക്കു മനസിലാകാത്ത ഭാഷയിൽ എഴുതിയത് ഒപ്പിടാൻ അദ്ദേഹം തയ്യാറായില്ല. ഒപ്പിടീയ്ക്കാൻ വന്ന ഒരുദ്യഗസ്ഥൻ അദ്ദേഹത്തോട് ഭീഷണി സ്വരത്തിൽ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചെന്നും മനസിലാക്കുന്നു. എന്താണെങ്കിലും സാംസ്കാരിക മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും അവഹേളിയ്ക്കുന്ന തരത്തിൽലോക പ്രശ സ്ഥാനായ ഒരു കലാകാരനെ അവഹേളിക്കുകയും ചെയ്ത അക്കാദമിയിലെ നടപടിയെപ്പറ്റി അന്വേഷിക്കുകയും നടപടി എടുക്കുകയും ചെയ്തില്ലെങ്കിൽ ഇത്തരം പരിപാടിക്ക് ഇനി ആരെയും കിട്ടില്ല എന്ന് കൂടി ഓർക്കുക.
ജൂറിയിലുണ്ടായിരുന്ന ഒരു നടിയും തീരുമാനത്തിൽ ഒപ്പിട്ടിട്ടില്ല. അക്കാദമിയിലെ ചിലർ വിചാരിച്ചതു പോലെ തങ്ങൾക്കു താല്പര്യമുള്ളസിനിമകൾ അവാർഡ് തീരുമാനത്തിൽ വരാത്തതും അക്കാദമിക്കാരെ ചൊടിപ്പിച്ചിട്ടുണ്ടാകും. 1989 ലെ സംസ്ഥാന അവാർഡ് തീരുമാന കാലത്തു ജൂറി ചെയർമാനും ഇതേ അനുഭവം ഉണ്ടായതാണ്. ഷാജിയുടെ പിറവിക്കു അവാർഡ് നൽകാതെ രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷിയ്ക്കു അവാർഡ് പ്രഖ്യാപന സമയത്തു ” അവാർഡ് നൽകാൻ സമ്മർദം ഉണ്ടായിരുന്നോ എന്നു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ചെയർമാനായിരുന്ന ബുദ്ധ ദേവ് ദാസ് ഗുപ്ത പറഞ്ഞത് “എന്റെ അഭിപ്രായമല്ല,ഭൂരി പക്ഷ അംഗങ്ങളുടെ അഭിപ്രായം” ആയിരുന്നുഎന്നാണ്. അവാർഡ് പ്രഖ്യാപനം കഴിഞ്ഞു, കുമാർ സഹാനീ മാദ്ധ്യ മങ്ങളുടെമുന്നിലെത്താതെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ വളരെ നല്ല ഓർമകളുമായി തലസ്ഥാന നഗരി വിട്ടു.
വി ശശികുമാർ
01 -03 -2019