Sat. Apr 27th, 2024
കോഴിക്കോട്:

കടലുണ്ടിയില്‍ സ്റ്റേഡിയം ഗ്യാലറി തകര്‍ന്നു വീണ് 60 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി
ഒന്‍പതരയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ 13 പേർ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

കടലുണ്ടി പഞ്ചായത്ത് ഗ്രൗണ്ടില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയാണ് തകര്‍ന്നത്. ഗാലറി തകര്‍ന്നപ്പോള്‍ സമീപത്തുണ്ടായിരുന്ന ഫ്‌ളഡ് ലൈറ്റിന്റെ കയര്‍ പൊട്ടി വീണ് കുറച്ചു പേര്‍ അതിനുള്ളിലും കുടുങ്ങിയതാണ് അപകടത്തിന്റെ ത്രീവത കൂട്ടിയത്.

പ്രാദേശിക ക്ലബ്ബുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് അപകടം. മരം കൊണ്ടു നിര്‍മ്മിച്ച ഗ്യാലറിയില്‍ ആയിരത്തിലധികം പേര്‍ മത്സരം കാണാനായി എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *