Sat. Apr 27th, 2024
കോഴിക്കോട്:

നാദാപുരം തൂണേരി പഞ്ചായത്തിലെ ലീഗ് ഓഫീസിനു നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ തൂണേരിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ചൊവാഴ്ച അർദ്ധരാത്രി 11. 50-ഓടെയാണ് ലീഗ് ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. ഓഫീസിനു നേരെയുണ്ടായ ബോംബേറില്‍ ജനലുകളും ഗ്ലാസ്സ് തകര്‍ന്നിട്ടുണ്ട്.

ചൊവാഴ്ച രാത്രി ഡി.വൈ.എഫ്.ഐ ഷിബിന്‍ അനുസ്മരണ സംഘാടക സമിതി ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ലീഗ് ഓഫീസിനു നേരെയുള്ള ബോംബേറ്. സാമാധാനം നിലനിര്‍ത്തുന്നതിനായി വൈകീട്ട് ഏഴിന് ഗ്രാമപഞ്ചായത്തോഫീസില്‍ സര്‍വകക്ഷി യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *