Sat. Apr 27th, 2024

മലയാളത്തി യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്​നറായ ജാനേമൻ നവംബറിൽ തീയേറ്ററുകളിലെത്തും. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കും.

ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം. വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്​സ്​ എൻറർടെയിൻമെൻറിൻ്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി.