Wed. Jan 22nd, 2025
കോട്ടയം:

 
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്നു.

പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാവ്യരീതി. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഇന്ത്യയെന്ന വികാരം,അപരാജിത തുടങ്ങിയവയാണ് പ്രസിദ്ധ കൃതികള്‍.

വിഷ്ണുനാരായണന്‍ നമ്പൂതിരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.