Wed. Aug 6th, 2025 8:47:27 AM
മരട് കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീതുമായി സുപ്രീംകോടതി

ന്യു ഡൽഹി:

മരട് കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീതുമായി സുപ്രീംകോടതി. നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്ലാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണം.തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു

ബുധനാഴ്ചയ്ക്ക് അകം ഫ്ലാറ്റ് ഉടമകൾ നിലപാട് അറിയിക്കണം. ജസ്റ്റിസ് നവീൻ സിൻഹ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ കഴിഞ്ഞ ജനുവരിയാണ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പൊളിച്ചുനീക്കിയത്.

https://youtu.be/G71IdWv46ME