നിലമ്പൂർ:
ചികിത്സ കിട്ടാതെ ആദിവാസി അമ്മയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു. മാഞ്ചീരി മണ്ണല ഉള്‍ക്കാട്ടില്‍ താമസിക്കുന്ന ആദിവാസി ദുര്‍ബല വിഭാഗമായ ചോലനായ്ക്ക വിഭാഗത്തിലെ നിഷ എന്ന ചക്കി (38) പ്രവസത്തെ തുടര്‍ന്നും കുഞ്ഞ് മൂന്നു ദിവസത്തിന് ശേഷവുമാണ് മരിച്ചത്.
കഴിഞ്ഞ 24നാണ് നിഷ കാട്ടില്‍ വെച്ച് നടന്ന പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ 26ന് ഊരിലെത്തുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്നേ ദിവസം രാത്രിയോടെ തന്നെ കുഞ്ഞും മരിച്ചു. ഗര്‍ഭിണിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും വിവരം അറിയാതെപോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഊരില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കരുളായി പ്രാഥമികാരോഗ്യപ്രവര്‍ത്തകര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. മാതാവ് മരണപ്പെട്ട വിവരം അറിഞ്ഞ് 26ന് ഡോ. അശ്വതിയും, ശിശുരോഗവിദഗ്ധന്‍ ഡോ. നിയാസും ഊരിലെത്തി കുഞ്ഞിനെ പരിശോധിച്ചിരുന്നു.
അതേ സമയം കുഞ്ഞിന്റെ മൂക്കിലൂടെ രക്തവും, പതയും വന്നു മരിച്ചിട്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ ഊരില്‍ തന്നെ അടക്കം ചെയ്തു. കുഞ്ഞിനെ മുലയൂട്ടി അല്‍പ്പസമയത്തിനകം നിഷ മരിക്കുകയായിരുന്നു.
https://www.youtube.com/watch?v=s1hwhVIhzOA