Wed. Jan 22nd, 2025
Rajan's Family

തിരുവനന്തപുരം:

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യശ്രമത്തിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സാമ്പത്തിക സഹായം വേണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി.

അതേസമയം, സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്‍റെ പ്രാഥമിക റിപ്പോർട്ടാണ് നൽകുക.

ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ വീടുവച്ചു നൽകുന്നത് അടക്കമുളള കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു.

https://www.youtube.com/watch?v=1BQNGXpLaPc

അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ വീട് വേണമെന്നാണ് മക്കളായ രഞ്ജിത്തും രാഹുലും പറയുന്നത്. നാട്ടുകാരും സര്‍ക്കാര്‍ ഈ ഭൂമി ഇവര്‍ക്ക് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ പ്രതിഷേധിച്ചിരുന്നു.

പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ റൂറൽ എസ്പിയുടെ റിപ്പോർട്ടും ഇന്നുണ്ടായേക്കും. എത്രയും വേഗം റിപ്പോർട്ട് നൽകണമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ നിർദ്ദേശിച്ചിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.

കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചാൈയിരുന്നു ഭീഷണി മുഴക്കിയത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. താന്‍ അവരെ പിന്തിപിപ്പിക്കാനാണ് നോക്കിയതെന്നും പൊലീസ് ലെെറ്റര്‍ തട്ടിതെറിപ്പിച്ചതാണ് തീപടരാന്‍ കാരണമായതെന്നും രാജന്‍ പറയുന്ന വീഡിയോ മക്കള്‍ പുറത്തുവിട്ടിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam