ഡൽഹി:
ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. പുതിയ വകഭേദം കണ്ടെത്തിയ 20 പേരിൽ രണ്ട് വയസുകാരിയും ഉണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ് ഏറ്റവും ഒടുവിലായി അതിതീവ്ര കൊവിഡ് ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ ആറ് പേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയിൽ ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വാക്സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാൻ കഴിയും എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
അതേസമയം കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയിട്ടുണ്ട്. യുഎഇയിലും ഫ്രാൻസിലും കാനഡയിലും വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലും വൈറസ് കണ്ടെത്തി.
ഡിസംബർ 31 വരെയാണ് യുകെയിൽ നിന്നുള്ള വിമാനങ്ങൾ രാജ്യത്ത് വിലക്കിയിരുന്നത്. അത് ജനുവരി 7 ലേക്ക് നീട്ടിയതായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
https://www.youtube.com/watch?v=EPfhqNMt-Iw