Wed. Dec 18th, 2024
Tamilnadu police attack kerala people

കൊച്ചി:

അതിരപ്പിള്ളി മലക്കപ്പാറ അതിര്‍ത്തി ചെക്പോസ്റ്റില്‍ മലയാളികളായ വിനോദസഞ്ചാരികള്‍ക്ക് മര്‍ദ്ദനം. കാറില്‍‌ നിന്ന് വലിച്ചിറക്കി തമിഴ്നാട് പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും വിനോദസഞ്ചാരികള്‍ പുറത്തുവിട്ടു.

മാള, പറവൂര്‍ സ്വദേശികളായിരുന്നു വിനോദസഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്നത്. മലക്കപ്പാറയിൽ ഭക്ഷണം കഴിക്കാൻ തമിഴ്നാട് ചെക്ക് പോസ്റ്റ് കടന്ന നാല് യുവാക്കളെയാണ് ഷോളയാർ ഡാം പോലീസ് മര്‍ദ്ദിച്ചത്.

ഇവര്‍ മുറിയെടുത്തത് മലക്കപ്പാറയിലെ റിസോര്‍ട്ടിലായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ അതിര്‍ത്തി കടന്ന് പോയി. പിന്നീട് റിസോര്‍ട്ടിലേക്ക് മടങ്ങുന്നതിനിടെ ഷോളയാര്‍ ഡാം പൊലീസ് തടഞ്ഞു. ഇ പാസ് കാണിക്കാനായിരുന്നു നിര്‍ദ്ദേശം. വേഗം ഇ പാസെടുത്ത് കാണിച്ചെങ്കിലും സമ്മതിച്ചില്ല.

എന്നാല്‍, 15,000 രൂപയാണ് കൈക്കൂലിയായി പൊലീസ് ആവശ്യപ്പെട്ടത്. മാവോയിസ്റ്റ്, തീവ്രവാദ കേസുകളിൽ പെടുത്തി ഉള്ളിൽ തള്ളുമെന്നും ഭീഷണി ഉണ്ടായിരുന്നതായി യുവാക്കള്‍ പറയുന്നു. പൊലീസിന്‍റെ ഭീഷണിയെ തുടര്‍ന്ന് യുവാക്കള്‍ ചാലക്കുടിയില്‍ നിന്ന് സൂഹൃത്തുക്കളോട് പറഞ്ഞ് പണം എത്തിക്കുകയായിരുന്നു.

https://www.youtube.com/watch?v=TxIWYAD1rD8

By Binsha Das

Digital Journalist at Woke Malayalam