Sun. Feb 23rd, 2025
Vasantha and Rajan's Sons

തിരുവനന്തപുരം:

നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച് അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലനന്‍സ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. അമ്പിളിയുടെയും- രാജന്‍റെയും ഇളയ മകന്‍ രഞ്ജിത്തും നാട്ടുകാരുടെ ഒപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്.

കുട്ടികളുടെ സംരക്ഷണത്തിന് രേഖമൂലം ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ഇരുവരുടെയും മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക. പരാതിക്കാരിയായ വസന്തയുടെ അറസ്റ്റ് രേഖപ്പെടുത്തുക. ഇപ്പോള്‍  താമസിക്കുന്ന സ്ഥലം കുട്ടികള്‍ക്ക് വിട്ട് നല്‍കി വീട് വെയ്ക്കാന്‍ സര്‍ക്കാര്‍ സഹായിക്കുക. കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

https://www.youtube.com/watch?v=JU2vj0kegLE

 

By Binsha Das

Digital Journalist at Woke Malayalam