Sun. Feb 23rd, 2025
nudity exposed against women in Kochi shopping mall

 

കൊച്ചി:

കൊച്ചി നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളിൽ വീണ്ടും യുവതി അപമാനിക്കപ്പെട്ടു. യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയായ യുവതിയാണ് മാളിൽവെച്ച് യുവാവ് നഗ്നപ്രദർശനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്.

ഡിസംബർ 25-ന് മാളിലെത്തിയപ്പോഴാണ് യുവതി അപമാനിക്കപ്പെട്ടത്. തിരക്കേറിയ സമയത്താണ് മാളിൽവെച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. 

അതേസമയം, മാസ്ക് ധരിച്ചിട്ടുള്ളതിനാൽ പ്രതിയെ തിരിച്ചറിയൽ പോലീസിന് വെല്ലുവിളിയാണെന്നും കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് എത്രയുംവേഗം പ്രതിയെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് പറയുന്നു.

https://www.youtube.com/watch?v=WYkA_PoJ-BY

By Athira Sreekumar

Digital Journalist at Woke Malayalam