Mon. Dec 23rd, 2024
ഡല്‍ഹിയിലേക്ക് വാഴക്കുളത്ത് നിന്ന് പെെനാപ്പിളുമായി പോകുന്ന ലോറി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു(Picture Credits: The News Minute)

തിരുവനന്തപുരം:’

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു മാസത്തിലധികമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി പെെനാപ്പിള്‍ നല്‍കിയ കേരളത്തിന് നന്ദിപ്രവാഹം.

കേരളത്തിന്‍റെ സന്മസിനെ അനുമോദിച്ചും നന്ദിയറിയിച്ചും പഞ്ചാബ് ജനത രംഗത്തെത്തി.  ഡോ അമര്‍ബിര്‍ സിങ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പൈനാപ്പിളുമായെത്തുന്ന ട്രക്കിന്റെ ഫോട്ടോയ്ക്ക് താഴെ കേരളത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

ദുരിതകാലങ്ങളില്‍ കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നതായും സ്‌നേഹം സ്‌നേഹത്തെ ക്ഷണിച്ചു വരുത്തുമെന്നും ട്രക്കിന്റെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത്  ഡോ. അമര്‍ബിര്‍ സിങ് കുറിച്ചു.

സമരപ്പന്തലില്‍ വിതരണം ചെയ്യാന്‍ പതിനാറ് ടണ്ണോളം കൈതച്ചക്കയാണ് വ്യാഴാഴ്ച കേരളത്തില്‍നിന്ന് കയറ്റിയയച്ചത്. പൈനാപ്പിള്‍ പട്ടണമെന്നറിയപ്പെടുന്ന വാഴക്കുളത്ത് നിന്ന് സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹനം ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിച്ചേരും.

https://www.youtube.com/watch?v=PA-UIW7ZbNw

 

By Binsha Das

Digital Journalist at Woke Malayalam