Mon. Dec 23rd, 2024
Farmers Protest During Mann KI Baat

ന്യൂഡല്‍ഹി:

മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പാത്രം കൊട്ടിയും കെെകള്‍ കൊട്ടിയും കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹിയിലെ സമരമുഖത്തായിരുന്നു കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചത്.

എന്നാല്‍, മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി കര്‍ഷക സമരത്തെ കുറിച്ച് ഒന്നും സംസാരിച്ചില്ല. ഓരോ പ്രതിസന്ധിയും ഓരോ പാഠം പഠിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ജനത കര്‍ഫ്യൂവിനെ എല്ലാവരും അഭിനന്ദിച്ചിരുന്നു. 2021ല്‍ രോഗ സൗഖ്യത്തിനാകും പ്രധാന്യമെന്നും മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.

https://www.youtube.com/watch?v=yXMbdvfmZq0

അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. 32 -ാം ദിവസത്തിലേക്കാണ് സമരം എത്തിനില്‍ക്കുന്നത്.

നിയമം പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുമ്പോള്‍ നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചു നില്‍ക്കുകയാണ്. ഇതിനിടെ, ആശ്വാസകരമായ ഒരു കാര്യം കേന്ദ്രവുമായി ഒരു ഇടവേളയ്ക്ക് ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും കര്‍ഷകരോട് ആവര്‍ത്തിച്ച് ചര്‍ച്ചയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കര്‍ഷകര്‍ ഇതിന് തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസവും കര്‍ഷകരെ അഭിസംഭോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കയിരുന്നു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുമ്പോള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയല്ലയെന്ന് കര്‍ഷക സംഘടനകള്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന തീരുമാനം എടുത്തപ്പോള്‍ നാല് നിര്‍ദേശങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചത്.

1)കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ എന്താണ് സര്‍ക്കാരിന്‍റെ നിലപാട്. അതുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് ചര്‍ച്ചയില്‍ പറയണം.

2) താങ്ങുവില ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എഴുതി നല്‍കാം എന്ന് പറയുന്നുണ്ടെങ്കിലും അത് പോര. നിയമം കൊണ്ട് തന്നെ താങ്ങുവില ഉറപ്പാക്കണം.

3) ഇലക്രിസിറ്റി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണം. അതില്‍ വെെദ്യുതി സബ്സിഡി ഉറപ്പാക്കാനുള്ള ചില വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തണം.

4) നാലാമത്തെ നിര്‍ദേശം ദില്ലിക്ക് ചുറ്റുമുള്ള വെെക്കോല്‍ കത്തിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതില്‍ മാറ്റം വരുത്തണം. കര്‍ഷകര്‍ക്കെതിരെ കേസെടുക്കാനും അവരെ ശിക്ഷിക്കാനുമുള്ള വ്യവസ്ഥകള്‍ ഇല്ലതാക്കണം

ഇങ്ങനെ നാല്  വ്യവസ്ഥകളാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചത്.ചൊവ്വാഴ്ച 11 മണിക്കായിരിക്കും ചര്‍ച്ച നടക്കുക. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആദ്യം മുതലെയുള്ള മറുപടി തന്നെയായിരിക്കും എന്നാണ് സൂചന. ഈ നിയമങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കാന്‍ കഴിയില്ലയെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം. നിയമങ്ങള്‍ നടപ്പാക്കാതെ മാറ്റിവെയ്ക്കാന്‍ കഴിയുമോ എന്ന് സുപ്രീംകോടതി തന്നെ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam