ഭോപ്പാൽ:
ഉത്തർപ്രദേശിന് പിന്നാലെ മതപരിവർത്തനത്തിനെതിരെ പുതിയ നിയമവുമായി മധ്യപ്രദേശ്. നിർബന്ധിത മതപരിവർത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന ബിൽ നിയമസഭയിൽ പാസാക്കി.
ഈ ബിൽ നിയമമായി മാറുന്നതോടെ നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി ലഭിക്കാൻ പോകുന്നത്. മതപരിവർത്തനത്തിനു കുറ്റക്കാരായി കണക്കാക്കുന്നവരെയും അവർക്ക് കൂട്ടുനിന്നവർക്കും ഒക്കെ ശിക്ഷ നൽകുന്ന വിധത്തിലാണ് നിയമം കൊണ്ടുവരാൻ പോകുന്നത്.
വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന മതപുരോഹിതര്‍ക്ക് അഞ്ച് വര്‍ഷം തടവാണ് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ‘ധര്‍മ്മ സ്വതന്ത്രത ബില്‍’ എന്നാണ് നിയമത്തിന്റെ പേര്. അനുമതി ലഭിക്കാതെ നടത്തുന്ന വിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ആരുടെയും പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തും.
അങ്ങനെ സൌകര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയുമെല്ലാം രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ബില്ലില്‍ പറയുന്നുണ്ട്. പുതിയ ബില്ലിന് കീഴിൽ ആരെയെങ്കിലും മതപരിവർത്തനം നടത്തുന്നത് 1-5 വർഷം വരെ തടവും കുറഞ്ഞത് 25,000 ഡോളർ പിഴയുമാണ് ലഭിക്കുകയെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു. എന്നിരുന്നാലും, പരിവർത്തനം ചെയ്ത വ്യക്തി ഒരു പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗത്തിൽ പെട്ടയാളാണെങ്കിൽ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ, കുറ്റകൃത്യത്തിന് കുറഞ്ഞത് 2-10 വർഷം വരെ തടവും പരമാവധി 1 ലക്ഷം പിഴയും ലഭിക്കും.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെ തന്നെ സമാനമായ നിയമം പാസാക്കുമെന്ന് മധ്യപ്രദേശിലെ ബിജെപി സർക്കാരും അറിയിച്ചിരുന്നു.
https://www.youtube.com/watch?v=JVeQLC0erao