ദില്ലി:
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കയറ്റിയത്.
തുടർന്ന് രാഹുൽ ഗാന്ധിയും മറ്റ് രണ്ട് നേതാക്കളും രാഷ്ട്രപതിയെ കണ്ടു. കർഷകർക്ക് വേണ്ടിയാണ് പുതിയ നിയമങ്ങളെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കർഷകരെ ദ്രോഹിക്കാൻ വേണ്ടിയാണിതെന്ന് രാഹുൽ പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ കർഷകർ പിന്മാറില്ല. നിയമം പിൻവലിക്കുംവരെ പാർട്ടി ഭേദമന്യേ കർഷകർക്കൊപ്പം നിലകൊള്ളുമെന്നും രാഹുൽ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അര്‍ധസൈനിക വിഭാഗം തടഞ്ഞു. ഇതോടെ സംഘർഷ ഭരിതമായ സാഹചര്യമുണ്ടായത്.
എഐസിസി ഓഫീസില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് അക്ബര്‍ റോഡിലേക്ക് പ്രവേശിച്ചെങ്കിലും ബാരിക്കേഡ് നിരത്തി മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ടിഎന്‍ പ്രതാപന്‍ ഉള്‍പ്പടെയുളള നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
രാഷ്ട്രപതിയെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് എംപിമാര്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്താല്‍ മാത്രമേ തങ്ങള്‍ പിന്മാറുകയുളളൂവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.
മാര്‍ച്ചിന് ഡല്‍ഹി പോലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 1030-നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. 2 കോടി ആളുകളുടെ ഒപ്പ് അടങ്ങുന്ന നിവേദനവുമായാണ് ഇവർ എത്തിയത്.
https://www.youtube.com/watch?v=TdiidckKtzY