Thu. Jan 23rd, 2025
CM Pinarayi Vijayan announces new welfare schemes

 

തിരുവനന്തപുരം:

ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കുമെന്ന് വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത 4 മാസം കൂടി റേഷൻ കടകൾ വഴി നൽകുമെന്നും ഇതിന്റെ പ്രയോജനം 80 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംഘട്ട നൂറ്ദിന പരിപാടിയിലൂടെ 50,000 പേർക്ക് തൊഴിൽ നൽകും. 20 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളായി ഉയർത്തും. രണ്ടാംഘട്ട നൂറ് ദിനപരിപാടി ഡിസംബർ 9ന് ആരംഭിക്കേണ്ടതായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നതെന്നും അറിയിച്ചു.

നൂറ് ദിവസത്തിനുള്ളിൽ 5700 കോടിരൂപയുടെ പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 644 പദ്ധതികൾക്ക് തുടക്കം കുറിക്കും. പൂർത്തീകരിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

https://www.youtube.com/watch?v=I3uowZ_Dpwo

By Athira Sreekumar

Digital Journalist at Woke Malayalam