Sun. Dec 22nd, 2024
PK Kunhalikutty to resign his MP post
മലപ്പുറം:

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തിരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവർത്തിക്കുക. സംസ്ഥാന രാഷ്ട്രീയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് കെ പി എ മജീദ് പറഞ്ഞു. മതേതര നിലപാടിൽ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ച ചെയ്യില്ല. ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുമെന്നും കെ പി എ മജീദ് പറഞ്ഞു.

https://www.youtube.com/watch?v=iWJr-G4KHqo

By Athira Sreekumar

Digital Journalist at Woke Malayalam