കുട്ടികളെ അച്ഛന്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇതെവിടെ നടന്നതാണെന്നോ എപ്പോഴത്തേതാണെന്നോ വ്യക്തമല്ല. വയറലായ വീഡിയോ ശ്രദ്ധയിപ്പെട്ടതോടെ കേരളാ പോലീസ് നടപടികൾ ആരംഭിച്ചു.
ഈ കുടുംബത്തെ പറ്റിയോ കുട്ടികളെ ഉപദ്രവിക്കുന്ന പിതാവിനെ കുറിച്ചോ വിവരങ്ങൾ അറിയുന്നവർ കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പിതാവ് അതിക്രൂരമായി മർദിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ‘അടിക്കല്ലേ അച്ഛാ’ എന്ന കുട്ടികള്‍ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചെവി കൊള്ളാതെ ഇയാള്‍ കുട്ടികളെ ഒരു ഭാവ വ്യത്യാസവുമില്ലാതെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ എടുക്കുന്ന കുട്ടികളുടെ അമ്മയേയും ഇയാള്‍ മർദ്ദിക്കുന്നുണ്ട്.
https://www.youtube.com/watch?v=b8mW6oH-ukk