ഡൽഹി:
ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുകെ വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തി. ഡിസംബർ 31 വരെയാണ് വിലക്ക്. നാളെ അർധരാത്രി മുതൽ വിലക്ക് ബാധകമാണ്. യുകെ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. അതേസമയം ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും ബ്രിട്ടനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു.
ബ്രിട്ടണില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്ട്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. നിലവില്‍ അംഗീകാരം നല്‍കിയ വാക്സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണോയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
https://www.youtube.com/watch?v=-ZNU9Erme3o