Wed. Jan 22nd, 2025
Protest in Palakkad Municipality
പാലക്കാട്:

സത്യപ്രതിജ്ഞ ചടങ്ങിനിടയിലും പാലക്കാട് നഗരസഭയിൽ പ്രതിഷേധം. ഇന്ന് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് ബിജെപിയും സിപിഎമ്മും തമ്മിൽ പ്രതിഷേധ സമാനമായ സാഹചര്യമുണ്ടായത്.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങൾ പുറത്തിറങ്ങിയ ശേഷം നഗരസഭക്ക് അകത്ത് സിപിഎം അംഗങ്ങൾ  ദേശീയ പതാക ഉയര്‍ത്താൻ ശ്രമിച്ചു.

എന്നാൽ നഗരസഭക്ക് അകത്ത് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ആകില്ലെന്ന് പൊലീസ് പറഞ്ഞതോടെ ദേശീയ പതാകയുമായി നഗരസഭക്ക് പുറത്തേക്കിറങ്ങിയ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.

‘മതേതരത്വം പുലരട്ടെ’ എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം കൗൺസിലർമാർ എത്തിയത്. ഇതിനെ ‘ജയ് ശ്രീറാം’ വിളികളോടെ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും  നേരിട്ടതോടെ സംഘര്‍ഷ സാധ്യതയായി.

ബിജെപി സംസ്ഥാന നേതാവും ദേശീയ നിർവാഹക സമിതി അംഗവുമായ എൻ ശിവരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനം നടത്തിയത്. പൊലീസ് വളരെ അധികം ജാഗ്രതയെടുത്താണ് സംഘര്‍ഷ സാധ്യത ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പാലക്കാട് നഗരസഭയിൽ  ഏര്‍പ്പെടുത്തിയിരുന്നത്.

https://www.youtube.com/watch?v=VFi3ixet2kA

 

By Arya MR