Sun. Feb 23rd, 2025
14 year old girl raped by 4 including one minor

 

ഡൽഹി:

ദക്ഷിണ ഡൽഹിയിൽ 14 വയസുള്ള പെൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസിൽ ഉത്തര്‍ പ്രദേശ് ഫത്തേപൂര്‍ ജില്ലക്കാരായ ശിവറാം (20), ഹരി ശങ്കര്‍ (30), മഹാരാഷ്ട്ര സ്വദേശിയായ മങ്കേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്ത് കഴിഞ്ഞ നാല് മാസമായി വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്ന പെൺകുട്ടിയും പ്രായപൂർത്തിയാകാത്ത പ്രതിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇയാൾ തന്‍റെ പുതിയ ജോലിസ്ഥലം കാണിച്ചു തരാമെന്നു പറഞ്ഞ് പെൺകുട്ടിയെ വിളിച്ച് വരുത്തി മറ്റുപ്രതികളുടെ സഹായത്തോടെ ഈ യുവാവ് തന്നെ ഒരു വീടിൻ്റെ ജോലിക്കാര്‍ക്കുള്ള ഭാഗത്തു വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

https://www.youtube.com/watch?v=_dgsv9SZf6c

By Athira Sreekumar

Digital Journalist at Woke Malayalam