Mon. Apr 7th, 2025 10:21:21 PM
man lynched to death accusing cattle theft

 

പട്ന:

ബിഹാറിലെ പട്നയിൽ എരുമയെ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ ആൾകൂട്ടം മർദ്ദിച്ചു കൊന്നു. ബുധനാഴ്ച വെളുപ്പിനെ 3 മണിയോടെയാണ് കന്നുകാലി ഫാർമിൽ നിന്ന് എരുമയുടെ കയറഴിച്ച് മോഷണ ശ്രമം നടത്തിയെന്ന് ആരോപിച്ച് 32 കാരനായ മുഹമ്മദ് ആലാംഗിർ ആറു പേർ മണിക്കൂറുകളോളം മർദിച്ചത്.

മണിക്കൂറുകളോളം മർദ്ദനമേറ്റ ആലാംഗിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. ഇതിനുമുൻപും സമാനമായ സംഭവങ്ങൾ ബിഹാറിൽറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

https://www.youtube.com/watch?v=bTOYBA7KpNA

By Athira Sreekumar

Digital Journalist at Woke Malayalam