കാസർഗോഡ്:
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതിയായ ജ്വല്ലറി മാനേജർ സൈനുൽ ആബിദ് കീഴടങ്ങി. ഒരുരമാസത്തോളം ഒളിവിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാസർഗോഡ് എസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഫാഷൻ ഗോൾഡിന്റെ ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് ശാഖകളിലെ മാനേജരാണ് സൈനുൽ ആബിദ്.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ അറസ്റ്റിലായ ദിവസം മുതൽ ഇയാൾ ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് അടക്കം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനിടെ ആബിദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കോടതിയാണ് 14 ദിവസത്തിനുള്ളിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചത്. സൈനുൽ ആബിദിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിലെ ഒന്നാം പ്രതിയും ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ ചന്തേര ടി കെ പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവിലാണ്. മകനും കേസിലെ പ്രതിയുമായ എ പി ഹിഷാമും ഒളിവിൽ തുടരുന്നു. അതേസമയം കേസിൽ എം സി കമറുദ്ദീൻ എംഎൽഎ അറസ്റ്റിലായിട്ട് ഒരു മാസം കഴിഞ്ഞു.
https://www.youtube.com/watch?v=ypYMRgKtyXU