Mon. Dec 23rd, 2024
KOCHI CORPARATIO
കൊച്ചി

ശക്തമായ പോരാട്ടത്തിനൊടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിച്ച് എല്‍ഡിഎഫ്. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മെട്രോ നഗരം ഇടതുപക്ഷത്തേക്ക് വീണ്ടും ചായുന്നത്. ഇത്തവണ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും എല്‍ഡിഎഫിന് പലയിടത്തും  അട്ടിമറിനേട്ടം ഉണ്ടാക്കാനായി.

വാശിയേറിയ പോരാട്ടത്തിനൊപ്പം നാടകീയതകളും കുഴഞ്ഞുമറിയുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലം. എൽഡിഎഫ് 34 ഡിവിഷനുകളിലും  യുഡിഎഫ് 31 ഡിവിഷനുകളിലും വിജയിച്ചപ്പോൾ  അഞ്ച് എൻഡിഎ സ്ഥാനാര്‍ത്ഥികളും നാലു സ്വതന്ത്രരും വിജയിച്ചു.

പാര്‍ലമെന്‍റ് , നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫ് കോട്ടകളായി അറിയപ്പെടുമ്പോഴും   എല്‍ഡിഎഫിന്‍റെ കുത്തകയായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍. 35 വര്‍ഷത്തെ നീണ്ട കാലയളവിനു ശേഷമായിരുന്നു 2010ല്‍ യുഡിഎഫ് ഭരണമേറ്റത്. എന്നാല്‍ ഇത്തവണ കണ്ടു മടുത്ത മുഖങ്ങളെ മാറ്റി എല്‍ഡിഎഫ് ഭരണം തിരികെ പിടിക്കാന്‍ അരയും തലും കെട്ടി മുന്നിട്ടിറങ്ങുകയായിരുന്നു.

യുഡിഎഫിന്‍റെ  മേയര്‍ സ്ഥാനാര്‍ത്ഥിയും ജിസിഡിഎ മുന്‍ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാല്‍ തോറ്റത് ഒരു വോട്ടിനാണ്. ഡെപ്യൂട്ടി മേയര്‍ ആയിരുന്ന കെ ആര്‍ പ്രേം കുമാറും തോറ്റു. അതേസമയം  എല്‍ ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കരുതുന്ന എം അനില്‍കുമാര്‍ വിജയിച്ചു.

അന്തിമ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് 34 സീറ്റു നേടി ഭരണ സാധ്യത നേടി. യുഡിഎഫ് 31ഉം എന്‍ഡിഎ അഞ്ചും  സ്വതന്ത്രര്‍ നാലും സീറ്റ് നേടി. മുസ്ലിം ലീഗിനും  തിരിച്ചടി നേരിട്ടു.കൊച്ചി കോര്‍പ്പറേഷന്‍  രണ്ടാം വാര്‍ഡില്‍ ലീഗ് വിമതന്‍  ടി കെ അഷ്റഫ് ജയിച്ചു. എല്‍ഡിഎഫിനെതിരേ മാനാശേരിയിൽ വിമതനായി മത്സരിച്ച് വിജയിച്ച കെ പി ആന്‍റണി, യുഡിഎഫ് റിബലായി പനയപ്പള്ളയിൽ നിന്നു മത്സരിച്ച സനിൽ മോൻ, മുണ്ടൻവേലിയിൽ നിന്ന് ജയിച്ച യുഡിഎഫ് വിമത മേരി കലിസ്റ്റ എന്നിവരാണ് മറ്റു മൂന്നു പേര്‍.

ഇതോടൊപ്പം  തൃക്കാണർവട്ടത്ത് യുഡിഎഫ് പിന്തുണയോടെ ജയിച്ച വെൽഫെയർ പാർട്ടി സ്ഥാനാർഥി കാജൽ സലീമുമുണ്ട്.  എന്നാല്‍ വിമതര്‍ നിര്‍ണായകമാകുന്ന സാഹചര്യത്തില്‍എത്ര മാത്രം ഭരണസ്ഥിരത ഉറപ്പിക്കാനാകുമെന്ന ചോദ്യം പ്രസക്തമാണ്. എല്‍ഡിഎഫിന് അനുകൂലമാണ് ജനവിധിയെങ്കിലും വിമതരെ പാട്ടിലാക്കാന്‍ യുഡിഎഫും ശ്രമം തുടങ്ങിയിട്ടുണ്ട്.

കോര്‍പ്പറേഷനില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്

(ഡിവിഷൻ, പേര്, സ്ഥാനാർഥി, കക്ഷി എന്ന ക്രമത്തിൽ)

1 ഫോർട്ട് കൊച്ചി
ആൻറണി കുരീ ത്തറ ( UDF)

2 കൽവത്തി
ടി.കെ. അഷറഫ് (OTH)

3 ഈരവേലി
ഇസ് മുദ്ദീൻ പി.എം (LDF)

4 കരിപ്പാലം
കെ.എ. മനാഫ് (UDF)

5 മട്ടാഞ്ചേരി
അൻസിയ കെ.എ. (LDF)

6 കൊച്ചങ്ങാടി
എം.എച്ച്.എം. അഷറഫ് (LDF)

7 ചെറളായി
രഘുരാമ പൈ ജെ (NDA)

8 പനയപ്പിള്ളി
സനിൽ മോൻ ജെ (OTH)

9 ചക്കാമാടം
എം.ഹബീബുള്ള ( LDF)

10 കരുവേലിപ്പടി
ബാസ്റ്റിൻ ബാബു ( UDF)

11 തോപ്പുംപടി
ഷീബ ഡുറോം ( UDF)

12 തറേഭാഗം
സോണി കെ. ഫ്രാൻസിസ് (LDF)

13 കടേഭാഗം
ശ്രീജിത്ത് (LDF)

14 തഴുപ്പ്
ലൈല ദാസ് (UDF)

15 ഇടക്കൊച്ചി നോർത്ത്
ജീജ ടെൻസൺ (UDF)

16 ഇടക്കൊച്ചി സൗത്ത്
അഭിലാഷ് തോപ്പിൽ (UDF)

17 പെരുമ്പടപ്പ്
രഞ്ജിത്ത് മാസ്റ്റർ (LDF)

18 കോണം
അശ്വതി വൽസൺ (LDF)

19 പള്ളൂരുത്തി-കച്ചേരിപ്പടി
രചന (LDF)

20 നമ്പ്യാപുരം
പി. എസ്. വിജു (LDF)

21 പുല്ലാർദേശം
സി.ആർ. സുധീർ (LDF)

22 മുണ്ടംവേലി
മേരി കലിസ്റ്റ പ്രകാശൻ ( 0 TH)

23 മാനാശ്ശേരി
കെ.പി. ആൻറണി (0TH)

24 മൂലങ്കുഴി
ഷൈല തദേവൂസ് (UDF)

25 ചുള്ളിക്കൽ
റെഡിന ആൻറണി (OTH)

26 നസ്രത്ത്
ഷീബ ലാൽ (LDF)

27 ഫോർട്ടുകൊച്ചി വെളി
ബെനഡിക്ട് ഫെർണാണ്ടസ് (LDF)

28 അമരാവതി
അഡ്വ.പ്രിയ പ്രശാന്ത് (NDA)

29 ഐലന്റ് നോർത്ത്
പത്മകുമാരി.ടി (NDA)

30 ഐലന്റ് സൗത്ത്
ടിബിൻ ദേവസി (UDF)

31 വടുതല വെസ്റ്റ്
ഹെൻട്രി ഓസ്റ്റിൻ (UDF)

32 വടുതല ഈസ്റ്റ്
ബിന്ദു മണി (LDF)

33 എളമക്കര നോർത്ത്
അഡ്വ.എം. അനിൽകുമാർ (LDF)

34 പുതുക്കലവട്ടം
സീന ടീച്ചർ (UDF)

35 പോണേക്കര
പയസ് ജോസഫ് (UDF)

37 ഇടപ്പള്ളി
ദീപ വർമ്മ (LDF)

38 ദേവൻകുളങ്ങര
ശാന്ത വിജയൻ (UDF)

39 കറുകപ്പിളളി
അഡ്വ. ദീപ്തി മേരി വർഗീസ് (UDF)

40 മാമംഗലം
അഡ്വ. മിനിമോൾ വി.കെ (UDF)

41 പാടിവട്ടം
ആർ. രതീഷ് (LDF)

42 വെണ്ണല
സി.ഡി.വത്സലകുമാരി ( LDF)

43 പാലാരിവട്ടം
ജോജി കുരീക്കോട് (OTH)

44 കാരണക്കോടം
ജോർജ് നാനാട്ട് (OTH)

45 തമ്മനം
സക്കീർ തമ്മനം (UDF)

46 ചക്കരപ്പറമ്പ്
കെ.ബി.ഹർഷൽ (LDF)

47 ചളിക്കവട്ടം
എ.ആർ. പത്മ ദാസ് (UDF)

48 പൊന്നുരുന്നി ഈസ്റ്റ്
അഡ്വ. ദിപിൻ ദിലീപ് (LDF)

49 വൈറ്റില
സുനിത ഡിക്സൺ (UDF)

50 ചമ്പക്കര
ഡോ. ഷൈലജ (LDF)

ഡിവിഷൻ 51, പൂണിത്തുറ – മേഴ്സി ടീച്ചർ (U DF)

52, വൈറ്റില ജനത, സോണി ജോസഫ് (UDF)

53 , പൊന്നുരുന്നി, സി.ഡി. ബിന്ദു ( LDF)

54, എളംകുളം, ആൻ്റണി പൈനും തറ (UDF)

55, ഗിരി നഗർ, മാലിനി കുറുപ്പ് ( UDF)

56, പനമ്പിള്ളി നഗർ, അജ്ഞ ന ടീച്ചർ (UDF)

57, കടവന്ത്ര, സുജ ലോനപ്പൻ ( UDF)

58, കോന്തുരുത്തി, ബെൻസി ബെന്നി (UDF)

59, തേവര, പി.ആർ. റെ നീഷ് ( LDF)

60, പെരുമാനൂർ, ലതിക ടീച്ചർ (OTH)

61, രവിപുരം, ശശികല (0TH)

62, എറണാകുളം സൗത്ത്, മിനി ആർ മേനോൻ (NDA)

63, ഗാന്ധിനഗർ, കെ.കെ.ശിവൻ ( LDF)

64, കത്രിക്കടവ്, അരിസ്റ്റോട്ടിൽ എം.ജി ( UDF)

65, കലൂർ സൗത്ത്, രജനി മണി (UDF)

66, എറണാകുളം സെൻട്രൽ, സുധ ദിലീപ് കുമാർ ( NDA )

67, എറണാകുളം നോർത്ത്, മനു ജേക്കബ് (UDF)

68, അയ്യപ്പൻകാവ്, മിനി ദിലീപ് (UDF)

69, തൃക്കണാർവട്ടം, കാജൽ സലിം , (OTH)

70, കലൂർ നോർത്ത്, ആഷിത യഹിയ (LDF)

71, എളമക്കര സൗത്ത്, സജിനി ജയചന്ദ്രൻ (LDF)

72, പൊറ്റക്കുഴി, സി.എ.ഷക്കീർ ( LDF)

73, പച്ചാളം, മിനി വിവേര (uDF)

74, തട്ടാഴം, വി.വി. പ്രവീൺ, ( LDF)