Mon. Dec 23rd, 2024
journalist pradeep death case registered as murder

 

തിരുവനന്തപുരം:

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ശേഷം നിർത്താതെ പോയ ലോറി കണ്ടെത്തി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ജോയിയെന്ന ഡ്രൈവറാണ് അറസ്റ്റിലായത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഫൊറൻസിക് സംഘം രാവിലെ തന്നെ വാഹന പരിശോധന നടത്തിയിരുന്നു. പ്രദീപിന്റെ സ്കൂട്ടറിന്റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതോടെ കേസിൽ ദുരൂഹതയേറുകയാണ്.

അതേസമയം പ്രദീപിന് ഭീഷണി ഉണ്ടായിരുന്നതായി അമ്മ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസിൽ കൊലക്കുറ്റം ചുമത്തി. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. 

https://www.youtube.com/watch?v=RHNV1pllmIw

By Athira Sreekumar

Digital Journalist at Woke Malayalam