Mon. Dec 23rd, 2024
jacobite church issue
എറണാകുളം:

സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ ഇന്ന് പ്രവേശിച്ച് പ്രാർത്ഥന നടത്തണമെന്ന് യാക്കോബായ വിഭാഗം. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളിൽ പ്രവേശിക്കാനെത്തിയ യാക്കോബായ വിഭാഗത്തെ പോലീസ് തടഞ്ഞതിനെ തുടർന്ന് തർക്കമായിരിക്കുകയാണ്.

വൈദികരുടെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനാണ് യാക്കോബായ സഭയുടെ തീരുമാനം. വിശ്വാസികളെ തടയില്ലെങ്കിലും യാക്കോബായ വൈദികരെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ അനുവദിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. 52 പള്ളികളിൽ ഒരേസമയം സമരം നടക്കുന്നതിനാൽ അധികമായി പോലീസ് സുരക്ഷപോലും ഓരോ സ്ഥലത്തും വിന്യസിക്കാൻ സാധിക്കാൻ കഴിയാത്ത അവസ്ഥയാണ്.

മലങ്കരസഭ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് വിട്ടുകൊടുക്കേണ്ടിവന്ന പള്ളികളിലേക്ക് തിരികെ പ്രവേശിക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചത്. ശേഷം യാക്കോബായ സഭ വൈദികന്‍റെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍‌ത്ഥന നടത്തുമെന്നും സഭ നേതൃത്വം അറിയിച്ചു. വിശ്വാസികളെ പള്ളിയില്‍‌ നിന്ന് തടയാനാകില്ലെന്ന് കോടതി വിധികളില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പള്ളികളിലേക്ക് തിരികെ കയറുമെന്ന് സഭ നേതൃത്വം പ്രഖ്യാപിച്ചത്.

ഏറ്റെടുത്ത പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ സഭയുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടരുകയാണ്. ജനുവരി ഒന്നു മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം.

https://www.youtube.com/watch?v=NDzO-sdFN8g

By Arya MR