Mon. Dec 23rd, 2024
രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയും താല്‍പര്യങ്ങളും പരിപോഷിപ്പിക്കുന്നതിനായി വന്‍ വാര്‍ത്താ സംവിധാന ശൃംഖല   പ്രവര്‍ത്തിക്കുന്നതായി ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയു ഡിസിന്‍ഫൊലാബിന്റെ കണ്ടെത്തൽ.

ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയൊ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും(എഎന്‍ഐ) സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ  വ്യാജ വാര്‍ത്ത സംവിധാനത്തിന് പിന്നിലെന്ന് ഡിസിന്‍ഫൊലാബ് വെളിപ്പെടുത്തി.

ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്ന് പേരിട്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് ഡിസിന്‍ഫൊലാബിന്റെ വെളിപ്പെടുത്തൽ.

കേന്ദ്ര സര്‍ക്കാര്‍ 370-ാം വകുപ്പ് നിര്‍വ്വീര്യമാക്കിയ ശേഷം കാശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ വലതുപക്ഷ എംപിമാരെ കൊണ്ടുവരുന്നതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ശ്രിവാസ്തവ ഗ്രൂപ്പാണ്.

ഇത്തരത്തിലുള്ള ഇടപെടലിനു ശേഷം ഏതെങ്കിലും എം.പി. നടത്തുന്ന പ്രസ്താവനയോ എഴുതുന്ന ലേഖനമോ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിക്കും.

ഇത് എഎന്‍ഐ ഏറ്റെടുക്കും. യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും  യൂറോപ്യന്‍ യൂണിയന്റെയും നിലപാടായി ചിത്രീകരിച്ചുകൊണ്ടാവും ഈ പ്രസ്താവനകളും ലേഖനങ്ങളും പുറത്തുവിടുക. ഇന്ത്യയിലെ വിവിധ വാര്‍ത്താ മാധ്യമങ്ങൾ ഈ റിപ്പോര്‍ട്ടുകള്‍ വരുന്നതോടെ അവയ്ക്ക് വന്‍ സ്വീകാര്യത ലഭിക്കും.

കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന അന്വേഷണത്തിനൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഡിസിന്‍ഫൊലാബ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

”ഞങ്ങള്‍ ഇതുവരെ തുറന്നുകാട്ടിയിട്ടുള്ളതില്‍ ഏറ്റവും വലിയ ശൃംഖലയാണിത്.” യൂറോപ്യന്‍ യൂണിയന്‍(ഇയു) ഡിസിന്‍ഫൊലാബ് എക്സിക്യൂട്ടിവ് ഡയറക്ടര്‍  അലക്സാണ്ടര്‍ അലഫിലിപ്പ് പറഞ്ഞു.

2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികള്‍ നടത്തിയ ഇടപെടലിനോട് തുലനം ചെയ്യാവുന്ന പ്രവര്‍ത്തനമാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

2019-ല്‍ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് പാക്കിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണങ്ങള്‍ (സര്‍ജിക്കല്‍ സ്ട്രൈക്ക്സ്)ക്ക് അനുകൂലമായി  യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പി. റൈസാര്‍ഡ് സര്‍നെക്കി എഴുതിയ ലേഖനം ശ്രിവാസ്തവ ഗ്രൂപ്പിന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു.

ഇത് എഎന്‍ഐ ഏറ്റെടുത്തു. യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവനയായാണ് എഎന്‍ഐ ഈ ലേഖനം റിപ്പോര്‍ട്ട് ചെയ്തത്.

ഇതുപോലെ നിരവധി വാര്‍ത്തകളാണ് ശ്രീവാസ്തവ ഗ്രൂപ്പും എ.എന്‍.ഐയും ചേര്‍ന്ന് വളച്ചൊടിച്ച് ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതെന്നാണ് ഡിസിന്‍ഫൊലാബ് കണ്ടെത്തിയിരിക്കുന്നത്

https://www.youtube.com/watch?v=GFKFIjDm3SU

 

 

 

 

 

 

 

By Arya MR