Sun. Feb 23rd, 2025
Petrol price Hike (Picture Credits: The Hindu)

തിരുവനന്തപുരം:

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപയിലെത്തി. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപ 66 പൈസയാണ് വില. ഡീസലിന് 77 രൂപ 74 പൈസയും. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില.

രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.നവംബർ 20ന് ശേഷം പെട്രോൾ ലിറ്ററിന് 2 രൂപ 40 പെെസയും ഡീസലിന് 3 രൂപ 36 പെെസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്.

https://www.youtube.com/watch?v=EQvMfIqqhj8

 

 

By Binsha Das

Digital Journalist at Woke Malayalam