കൊച്ചി:
സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസെെനെതിരെയുള്ള അച്ചടക്ക നടപിടിയില്‍ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ പത്തുവർഷത്തിനിടെ വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും വിദേശയാത്ര സക്കീര്‍ ഹുസെെന്‍ മറച്ചുവെച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പത്ത് വര്‍ഷത്തിനിടെ സക്കീര്‍ അഞ്ച് വീടുകള്‍ സമ്പാദിച്ചുവെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരെണ്ണം വാങ്ങാനും നീക്കമുണ്ടായി.സക്കീർ ഹുസൈന്‍റെയും ഭാര്യയുടെയും വരുമാനവും മറ്റ് വീടുകളുടെ വാടകയും കണക്കാക്കിയാൽ പോലും പുതിയതൊരെണ്ണം വാങ്ങാനുളള സാമ്പത്തിക ശേഷിയില്ലയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
2016ൽ പാർട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തി. ദുബായിലേക്കാണെന്ന് പറഞ്ഞ് പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ചു. ദുബായില്‍ എന്ന് പറഞ്ഞ് പോയത് ബാങ്കോക്കിലാണെന്നും പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സക്കീര്‍ ഹുസെെന്‍ പ്രസിഡന്‍റായ കളമശ്ശേരി ഓട്ടോ സൊസെെറ്റിക്ക് കോടികളുടെ സമ്പാദ്യമാണുള്ളത്.
https://www.youtube.com/watch?v=GPpfMtD0dK0
ജില്ലാ കമ്മിറ്റി ശുപാർശയെത്തുടർന്ന് സക്കീർ ഹുസൈനെ അടുത്തയിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടായിരുന്നു പുറത്താക്കിയത്.അനധികൃത സ്വത്തുസമ്പാദനത്തിന് സക്കീർ ഹുസൈനെതിരെ അന്വേഷണമാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിനും പരാതി കിട്ടിയിട്ടുണ്ട്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബു എൻഫോഴ്‍സ്‍മെന്‍റിന് പരാതി നൽകിയിരിക്കുന്നത്.