Sun. Dec 22nd, 2024
home maid fell down from 6th floor of kochi flat; mystery
കൊച്ചി:

കൊച്ചി മറൈൻ ഡ്രൈവിൽ ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണതിൽ ദുരൂഹത. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഫ്ലാറ്റിൽ നിന്ന് വീണതാകാം എന്ന നിഗമനത്തിലാണ്  പോലീസ്.

തമിഴ്നാട് സേലം സ്വദേശിനി കുമാരിയാണ് (51) അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ആറാം നിലയിൽ നിന്നാണ് വീണ് പരിക്കേറ്റിരിക്കുന്നത്. വീട്ടുടമ അഡ്വ. ഇംതിയാസ് അഹമ്മദ് ഇവർ താമസിച്ചിരുന്ന മുറിയിൽ ഇവരെ കാണാതിരുന്നപ്പോൾ ബാൽക്കണിയിൽ വന്ന് പരിശോധിച്ചപ്പോഴാണ് സാരി വഴി താഴേക്ക് ഇറങ്ങാൻ നോക്കി അപകടത്തിൽപ്പെട്ട് കിടക്കുന്നതായി കണ്ടതെന്ന് പറയുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും കുമാരിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

ഇവർ എന്തിനാണ് ബാൽക്കണി വഴി അതിസാഹസികമായി രക്ഷപെടാൻ ശ്രമിച്ചത് എന്നതിലാണ് ദുരൂഹത നിലനിൽക്കുന്നത്.

https://www.youtube.com/watch?v=ruW68QWwnTI

 

 

 

By Arya MR