തിരുവനന്തപുരം:
രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന് ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടതിനെതിരെ വ്യാപക പ്രതിഷേധം.
കഴിഞ്ഞദിവസം സെൻററുമായി ബന്ധപ്പെട്ട് നടന്ന വെബിനാറിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ വർദ്ധനാണ് നാമകരണം പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെൻറർ ഫോർ കോംപ്ലക്സ് ഡിസീസ് കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്നാകും പേര്.
യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ഇതിൻെറ പേര് മന്ത്രി പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനത്തിൻെറ ഭാഗമായുള്ള കാമ്പസിന് ആർഎസ്എസ് നേതാവിൻെറ പേരിടുന്നത് വിമർശനത്തിനിടയാക്കിയത്.
രാജ്യത്തെ ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രം കൂടിയാണിത്. ആർഎസ്എസ് നേതാവിൻെറ പേര് നൽകിയത് അംഗീകരിക്കാനാവില്ലെന്ന് ശബരിനാഥ് എംഎൽഎ പറഞ്ഞു. ബയോടെക്നോളജി മേഖലയിലെ ശാസ്ത്രജ്ഞരുടെ പേരാണ് നൽകേണ്ടിയിരുന്നത്. ബിജെപിയും ആർഎസ്എസും മറ്റു സംസ്ഥാനങ്ങളിൽ ചെയ്യുന്നത് കേരളത്തിലും നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അവ്യക്തനായ ഒരു പ്രത്യയശാസ്ത്രഞ്ജന്റെ പേരല്ല മറിച്ച് തിരുവനന്തപുരം സ്വദേശി തന്നെയായ പ്രശസ്‌ത ബാക്ടീരിയോളജിസ്റ്റും സാമൂഹിക പരിവർത്തകനുമായ ഡോ. പൽപ്പുവിന്റെ പേരായിരുന്നു ക്യാമ്പസിന് നൽകേണ്ടിയിരുന്നതെന്ന് ശശി തരൂർ എംപി ട്വിറ്ററിൽ കുറിച്ചു.
https://www.youtube.com/watch?v=JOu6qTTCPP8