രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ നേതാക്കളുടെ അഭിപ്രായങ്ങൾ ആഭ്യന്തര കാര്യങ്ങളിലെ അസ്വീകാര്യമായ ഇടപെടലാണ്. ഇത്തരം നടപടികൾ തുടരുകയാണെങ്കിൽ ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ അന്താരാഷ്ട്ര നേതാവ് ട്രൂഡോയായിരുന്നു.
https://www.youtube.com/watch?v=fNwFHdQtRKM