Fri. Mar 29th, 2024
farmers protest on tenth day PM Modi held meeting

 

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. നിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് മൂന്നാം വട്ടം ചർച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്രം. എന്നാൽ നിയമങ്ങൾ പിന്വലിക്കുകയല്ലാതെ യാതൊരു ഉപാധിക്കും തയ്യാറല്ല എന്നാണ് കർഷക സംഘടനകൾ പറയുന്നത്. 

രാജ്യമെമ്പാടും ഇന്ന് കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. കൂടാതെ ചൊവ്വാഴ്ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും ദില്ലിയിലേക്കുള്ള റോഡുകൾ പൂർണമായി തടയാനും കർഷകർ തീരുമാനമെടുത്തിട്ടുണ്ട്. ഇന്നത്തെ ചർച്ച  പരാജയപ്പെടുകയാണെങ്കില്‍ രാജ്യവ്യാപകമായി ചരക്ക് ലോറികള്‍ പണിമുടക്ക് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും, ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചർച്ച നടത്തി. നിയമഭേദഗതി പിൻവലിക്കുന്നതിൽക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിൽ കർഷകർ പ്രതിഷേധം തുടരുന്നത് കേന്ദ്രത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=hyqh47kd5Co

By Athira Sreekumar

Digital Journalist at Woke Malayalam