Wed. Nov 6th, 2024

 

ഡൽഹി:

ബലാത്സംഗത്തിനിരയായവരുടെ പേരും വിശദംശങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുന്നത് തടയാനായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചു. ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണത്തിന് സർക്കാരിന് നിർദ്ദേശം നൽകുന്നത് ഉചിതമാണെന്ന് കരുതില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്.

ഉത്തർ പ്രദേശിലെ ഹാഥ്റസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ ചിത്രങ്ങങ്ങൾ ചില മാധ്യമ ഗ്രൂപ്പുകൾ പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് അപേക്ഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ അപേക്ഷകന് ആഭ്യന്തര, നിയമ, വനിതാ, ശിശു വികസന മന്ത്രാലയങ്ങളെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.

ലൈംഗിക അതിക്രമ കേസുകളുടെ വിചാരണ കാലതാമസം നേരിടുന്ന വിഷയവും അപേക്ഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ നിയമം പാലിക്കാതെ മനപൂർവ്വം അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.

https://www.youtube.com/watch?v=1d5uofW5oaU

By Athira Sreekumar

Digital Journalist at Woke Malayalam