Mon. Dec 23rd, 2024
Major Ravi, Farmers Protest

കൊച്ചി:

രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കർഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് മേജർ രവിയുടെ വിവാദ പ്രസ്താവന. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മേജര്‍ രവി പറഞ്ഞു. കർഷകർക്ക് പൂർണമായും ഗുണം ചെയ്യുന്ന ഒന്നാണ് കാർഷിക നിയമമെന്നും മേജര്‍ രവി അവകാശപ്പെട്ടു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കോര്‍പ്പറേറ്റുകള്‍ പണം തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള പ്രവണതയുണ്ടോ എന്നുള്ളതില്‍ ഒരു വ്യക്തതവേണമെന്ന് താന്‍ എവിടേയോ പറയുന്നത് കേട്ടു. അതില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയാലും ഈ സമരം തീരില്ല, സമരം അവസാനിപ്പിക്കാൻ സംഘടനകൾ തയാറാകുമെന്ന് തോന്നുന്നില്ല. കാരണം അത് രാഷ്ട്രീയ അജണ്ടയാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്ത് തന്നെ ആയാലും കര്‍ഷകന്‍ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ല് ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

https://www.youtube.com/watch?v=XC6v6vYmchI

By Binsha Das

Digital Journalist at Woke Malayalam