Sat. Jan 18th, 2025
Arif Mohammad Khan

തിരുവനന്തപുരം:

ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതി കാര്യത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. രണ്ട് മന്ത്രിമാര്‍ക്കെതിരെ കൂടി അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഇന്നലെയാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്.

മന്ത്രിമാരായിരിക്കുന്ന സമയത്ത് അവര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശ ് വെളിപ്പെടുത്തിയിരുന്നത്. ആ വെളിപ്പെടുത്തലിലാണ് ഇപ്പോള്‍ ഗവര്‍ണറുടെ അനുമതിയോടെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിയമന അധികാരിയായിരുന്നു ഗവര്‍ണര്‍ എന്ന രീതിയിലാണ് ഗവര്‍ണറുടെ അനുമതി സര്‍ക്കാര്‍ തേടുന്നത്.

https://www.youtube.com/watch?v=qVePhLR0988

വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ ഇപ്പോള്‍ അവധിയിലാണ്. നാളെയാണ് അദ്ദേഹം അവധി കഴിഞ്ഞ‌് തിരിച്ചെത്തുക. കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സര്‍ക്കാരായിരുന്നു അദ്ദേഹത്തിന്‍റെ അവധി റദ്ദാക്കി അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയത്. ഈ ഫയലില്‍ കൂടുതല്‍ വിശദീകരണം ആവശ്യമായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തണെ എന്നാവശ്യപ്പെട്ടിരിക്കുന്നത്.

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കെതിരെ നേരത്തെ അന്വേഷണം നടന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഗവര്‍ണര്‍ക്ക് ഇതുമായി ബന്ധപ്പെട്ട്  കത്ത് നല്‍കിയിരുന്നു . ബാര്‍ക്കോഴയുമായി ബന്ധപ്പെടുള്ള മുന്‍ ആരോപണങ്ങള്‍, അതില്‍ നടന്ന അന്വേഷണം, അന്വേഷണ പുരോഗതി, അന്വേഷണത്തിന് ശേഷം ഫയല്‍ കോടതിയുടെ പരിഗണനയിലാണ് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമാക്കികൊണ്ടായിരുന്നു ചെന്നിത്തല കത്ത് നല്‍കിയത്. ഈ കത്ത് പരിഗണിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഫയലില്‍ കൂടുതല്‍ വ്യക്തത തേടുന്നത്.

പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ സ്പീക്കറെ സമീപിച്ചിരുന്നു. ഇന്നലെയാണ് സ്പീക്കറ്‍ അന്വേഷണത്തിന് അനുമതി നല്‍കിയത്. ബാര്‍ക്കോഴ കേസില്‍ മുന്‍ അന്വേഷണം നടന്ന സാഹചര്യത്തില്‍ ഇനിയൊരു അന്വേഷണത്തിന് നിയമസാധുതയുണ്ടോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

 

 

By Binsha Das

Digital Journalist at Woke Malayalam