ഡൽഹി:
കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ കർഷക സംഘടനകൾ സമ്മതിച്ചിരിക്കുകയാണ്. കർഷക സംഘടനകൾ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്.
ഏകോപന സമിതി നേതാക്കളെയും ചർച്ചയ്ക്ക് വിളിക്കണമെന്നായിരുന്നു കർഷകരുടെ ഉപാധി. ഇന്ന് മൂന്ന് മണിക്ക് വിജ്ഞാൻ ഭവനിൽ ചർച്ച ആരംഭിച്ചു.
നേരത്തെ 32 കർഷക സംഘടനകളെ മാത്രം ക്ഷണിച്ചതിനാൽ കേന്ദ്രവുമായി ചർച്ചയ്ക്ക് തയാറല്ലെന്ന് കർഷക സംഘടന പ്രതിനിധികൾ അറിയിച്ചിരുന്നു. പിന്നീട് കർഷക സംഘടനകൾ ചേർന്ന ഒരു യോഗത്തിലാണ് ഏകോപന സമിതി നേതാക്കളെ ക്ഷണിച്ചാൽ യോഗത്തിൽ പങ്കെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
https://www.youtube.com/watch?v=Fi5diUB0Lyw