ഉത്തർപ്രദേശിലെ ബിജെപി സർക്കാർ ലവ് ജിഹാദിനെതിരെ ഒരു വിവാദ നിയമം കൊണ്ടുവന്നതിന് പിന്നാലെ വളരെ വിചിത്രമായ ഒരു നിയമവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അസമിലെ ബിജെപി സർക്കാർ.
വിവാഹത്തിന് ഒരുമാസം മുമ്പ് ഔദ്യോഗിക രേഖയിൽ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന പുതിയ നിയമ നിർമാണത്തിന് അസമിലെ ബിജെപി സർക്കാർ ഒരുങ്ങുകയാണ്.
സഹോദരിമാരെ ശാക്തീകരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതെന്ന് സർക്കാർ പറയുന്നു. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും നിയമങ്ങൾ പോലെയല്ല അസമിലെ നിയമം, എന്നാൽ സമാനതകൾ ഉണ്ടാകുമെന്ന് മന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
അസമിലെ നിയമം ‘ലവ് ജിഹാദിന്’ എതിരെയല്ല. ഇതിൽ എല്ലാ മതങ്ങളും ഉൾപ്പെടുകയും സുതാര്യതയിലൂടെ സഹോദരിമാരെ ശാക്തീകരിക്കുകയും ചെയ്യുമെന്നാണ് സർക്കാർ പറയുന്നത്.
മതം മാത്രം വെളുപ്പെടുത്തിയാൽ പോര, വരുമാന സ്രോതസ്, കുടുംബത്തിന്റെ പൂർണവിവരങ്ങൾ, വിദ്യാഭ്യാസം, സ്ഥിര മേൽവിലാസം തുടങ്ങിയവയും വെളിപ്പെടുത്തണം.
ഇതിന് തയാറാകാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=KlwKP9HKxo0