Sat. Nov 23rd, 2024
കൊച്ചി ബ്യൂറോ:

 
കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), എറണാകുളം പുറത്തിറക്കിയ ബുള്ളറ്റിൻ.

ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ നിലവിൽ ഉള്ള ആളുകളുടെ എണ്ണം 322 ആണ്. ആരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. നിരീക്ഷണ പട്ടികയിലേക്ക് ഇന്ന് (18/2/2020) പുതിയതായി ആരെയും ചേർത്തിട്ടില്ല. നീരീക്ഷണ കാലയളവ് അവസാനിച്ച ഒരാളെക്കൂടി ഇന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കി.

കൊറോണ കൺട്രോൾ റൂമിലേക്ക് ഇന്ന് (18/2/2020) 27 കോളുകൾ ആണ് ലഭിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനെക്കുറിച്ച് അറിയാനും, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത സാധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി അറിയാനും വിളികളെത്തി. കൺട്രോൾ റൂമിലുള്ള മെഡിക്കൽ ഓഫീസർമാരും, കൗൺസിലർമാരും ആശങ്കകൾ അകറ്റുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. കൺട്രോൾ റൂമിന്റെ സേവനങ്ങൾ ഇനി മുതൽ 0484 2368802 എന്ന നമ്പറിൽ മാത്രമേ ലഭ്യമാകുകയുള്ളൂ.

രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്കരണ ക്ലാസുകൾ തുടരുന്നു. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കുള്ള പരിശീലനവും ബോധവത്കരണ ക്ലാസ്സുകൾ ഇന്നും നടത്തി. കുമ്പളങ്ങിയിൽ കുടുംബശ്രീ പ്രവർത്തകർക്കും, മുളന്തുരുത്തിയിൽ അങ്കണവാടി പ്രവർത്തകർക്കും, കുമ്പളങ്ങി, മുളന്തുരുത്തി, പനയപ്പള്ളി എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായും ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

ജില്ലയിൽ നിന്നും ആലപ്പുഴ എൻഐവി യ്ക്ക് ഇന്ന് 1 സാമ്പിൾ അയച്ചിട്ടുണ്ട്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ആരും തന്നെ നിരീക്ഷണത്തിലില്ല.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
എറണാകുളം.