Sun. Feb 23rd, 2025
ഉത്തർപ്രദേശ് :

ലക്‌നൗ കോടതിയുടെ പരിസരത്തുണ്ടായ സ്ഫോടനത്തിൽ രണ്ട് അഭിഭാഷകർക്ക് പരിക്ക്. സഞ്ജീവ്‌ ലോധി എന്ന അഭിഭാഷകന്റെ ചേമ്പറിനു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ലോധി പരിക്കേൽക്കാതെ രക്ഷപെട്ടു. ഇദ്ദേഹത്തിന് നേരെ രണ്ടു ബോംബുകളാണ് അജ്ഞാതരായ അക്രമികള്‍ എറിഞ്ഞത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. മറ്റൊരു അഭിഭാഷകനായ ജിതു യാദവാണ് ആക്രമണത്തിന് പിന്നിലെന്ന് ലോധി ആരോപിച്ചു.

ഇതേ തുടർന്ന് പ്രദേശത്തുനിന്ന് പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ മൂന്നു ബോംബുകൾ കൂടി കണ്ടെത്തി. ക്രൂഡ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട ആരുടേയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൻ പോലീസ് സംഘമാണ് കോടതി പരിസരത്തു സുരക്ഷാ ഏർപ്പെടുത്തിയിരിക്കുന്നത്.