Wed. Nov 6th, 2024
സിലിക്കൺ ഒയാസിസ് :

ദുബായില്‍ റോഡിലൂടെ കടന്നുപോകുന്ന ഇലക്ട്രിക്ക് വാഹനങ്ങൾ താനേ ചാർജ്ജ് ചെയ്യപ്പെടും. റോഡ് തന്നെ വയര്‍ലെസ് ചാര്‍ജര്‍ ആകുന്ന അത്യാധുനിക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിനായി റോഡ് വയര്‍ലെസ് ചാര്‍ജറായി ഉപയോഗിക്കുന്ന സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്.

എസ്എംഎഫ്ഐആര്‍ ( Shaped Magnetic Field In Resonance) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കടന്നുപോകുന്ന വാഹനങ്ങള്‍ ചാര്‍ജ് ചെയ്യപ്പെടുക. 60 മീറ്റര്‍ മാത്രം നീളമുള്ള ഈ ചാര്‍ജര്‍ പാതയിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ബസിന്റെയും കാറിന്റെയും ബാറ്ററികള്‍ റീചാര്‍ജ് ചെയ്യപ്പെടും.

ദുബായ് സര്‍ക്കാര്‍ നടപ്പാക്കുന്ന സുസ്ഥിര വികസന നടപടികളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇത്തരം റീചാര്‍ജ്ജിങ്ങ് റോഡുകള്‍ സ്ഥാപിക്കുന്നത്. ഇത്തരം റോഡിന് സമീപത്തെ വൈദ്യുത കാന്ത തരംഗങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡം പാലിക്കുന്നതാണെന്നും ആര്‍ടിഎ അറിയിച്ചു.