Mon. Dec 23rd, 2024
കൊൽക്കത്ത :

കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിന് പുറത്ത് ഇത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയവര്‍ക്കാണ് വൈറസ് ബാധ. രാജ്യത്തെ സാഹചര്യം നിരീക്ഷിച്ച് വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വര്‍ദ്ധന്‍ അറിയിച്ചു. വിമാനത്താവളങ്ങളിൽ നിലവിൽ ഒരുക്കിയിട്ടുള്ള സുരക്ഷ സജ്ജീകരണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.