ന്യൂഡൽഹി:
കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തില്‍ കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നതിനെ കാര്യമായി കാണുന്നില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.
എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും, കേരളത്തിലെ നിയമസഭ
തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേരളത്തിലെ ബി.ജെ.പിയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അഴിച്ചുപണി നടത്താറില്ലെന്നും പാര്‍ട്ടിയില്‍ പുതിയ ഒരു അധികാരകേന്ദ്രമായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി തരംഗം കേരളത്തില്‍ ഉണ്ടാകാത്തത് എന്തെന്ന് വിശദമായി പരിശോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.