25 C
Kochi
Sunday, September 19, 2021
Home Tags V. Muralidharan

Tag: V. Muralidharan

അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി

ന്യൂഡൽഹി:  അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ നടപടികളിലൂടെ കടന്നുപോവുകയും ചെയ്ത ശേഷം വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് ഇവര്‍ പറയുന്നു. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ വിമാനത്താവളത്തിന് പുറത്തേക്ക് യാത്രക്കാരെ വിട്ടതുമില്ല. ലഗേജുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ പലരുടെയും...

നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

ദുബായ്:  നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍ ദുബായില്‍ ചര്‍ച്ച നടത്തി. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ് നാലു വര്‍ഷം മുമ്പ് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചത്.റണ്‍വേ പൂര്‍ത്തിയാക്കിയെങ്കിലും...

വിദേശത്തേക്ക് പോകുന്നവരെ റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന നടപടി നിര്‍ത്തലാക്കും: വി. മുരളീധരന്‍

ദുബായ്:  വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടി പോകുന്നവര്‍ വഞ്ചിതരാവാതിരിക്കാന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. നൈജീരിയയില്‍നിന്നുള്ള യാത്രാമധ്യേ ദുബായില്‍ വെള്ളിയാഴ്ച വിവിധ പരിപാടികളില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തേക്ക് പോകുന്നവരെ ചില റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന നടപടി നിര്‍ത്തലാക്കും. വിദേശത്ത് വീട്ടുജോലിക്കായും മറ്റും എത്തുന്നവര്‍ക്ക് സംരക്ഷണം...

നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി:  നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറു കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും സ്ഥാനംപിടിച്ചു. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരന്‍ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാണ്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു....

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

ന്യൂഡൽഹി:കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തില്‍ കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നതിനെ കാര്യമായി കാണുന്നില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും, കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന്...

മോദിയുടെ മന്ത്രിസഭയിൽ വി. മുരളീധരനും

ന്യൂഡൽഹി:  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും മുരളീധരന്‍.കണ്ണൂർ തലശ്ശേരി സ്വദേശിയായ വി. മുരളീധരൻ നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. രണ്ടു തവണ ബി.ജെ.പി. സംസ്ഥാന...