Sun. Dec 22nd, 2024
കൊൽക്കത്ത:

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ ആക്രമണങ്ങളില്‍ 54 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടതും ഇവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതുമാണ് മമതയുടെ പിന്മാറ്റത്തിന് കാരണം.

വ്യാഴാഴ്ച നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് താന്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും അത് ഭരണഘടനാ ചുമതലയാണെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തീരുമാനം മാറ്റുകയായിരുന്നു. ട്വിറ്റിറിലൂടെയാണ് മമത തന്റെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *