Sun. Dec 22nd, 2024
ന്യൂഡൽഹി:

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെ എന്ന നിലപാട് രാഹുല്‍ ഗാന്ധി കൈക്കൊണ്ടത്. മുതിര്‍ന്ന നേതാക്കളും പ്രിയങ്ക ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാജി തീരുമാനത്തില്‍ രാഹുല്‍ വിട്ട് വീഴ്ചക്ക് തയ്യാറായില്ല. ഒരു മാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *