Sun. Dec 22nd, 2024
തലശ്ശേരി:

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം. പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറാണെന്ന നസീറിന്റെ ആരോപണം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തള്ളി.

പോലീസ് അന്വേഷണത്തെ തടയില്ലെന്ന് എം.വി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം പതിനെട്ടിനു രാത്രിയിലാണ് നസീറിനെതിരെ വധശ്രമം നടന്നത്. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി തലശേരി കായ്യത്ത് റോഡില്‍വച്ചാണ് ആക്രമണമുണ്ടായത്. കേസില്‍ അറസ്റ്റിലായ 2 പേരും സി.പി.എം. അനുഭാവികള്‍ ആണെന്നതിനാല്‍ സി.പി.എം. പ്രതിരോധത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *